മൈദ അലർജിയുള്ള കുട്ടി പൊറോട്ട കഴിച്ചതിനെത്തുടർന്ന് മരിച്ചു
Friday, February 10, 2023 7:10 PM IST
ഇടുക്കി: മൈദ, ഗോതമ്പ് എന്നിവ മൂലം ശരീരത്തിൽ അലർജിയുണ്ടാകാറുള്ള കുട്ടി പൊറോട്ട കഴിച്ചതിനെത്തുടർന്ന് മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻ മരിയ സിജു(16) ആണ് മരിച്ചത്.
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ നയൻ, അലർജിക്ക് ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായെന്ന ധാരണയിൽ മൈദ, ഗോതമ്പ് വിഭവങ്ങൾ കഴിച്ച് തുടങ്ങിയിരുന്നു.
ഇന്നലെ വൈകിട്ട് പൊറോട്ട ഭക്ഷിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥത നേരിടുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.