ഹക്കീം ഫൈസിക്ക് പിന്തുണ; സിഐസിയിൽ കൂട്ടരാജി
Wednesday, February 22, 2023 9:22 PM IST
മലപ്പുറം: കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്(സിഐസി) ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണയർപ്പിച്ച് സമിതിയിൽ കൂട്ടരാജി. വകുപ്പ് മേധാവികൾ അടക്കം 118 പേർ പ്രതിഷേധ സൂചകമായി സിഐസിയിൽ നിന്ന് രാജിവച്ചു.
സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ സമ്മർദത്തെത്തുടർന്ന് ഇന്ന് രാവിലെയാണ് ആദൃശേരി സിഐസിയിൽ നിന്ന് രാജിവച്ചത്.
നേരത്തെ, സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിട്ട ആദൃശേരിക്കൊപ്പം സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്തയുടെ വിദ്യാര്‍ഥി, യുവജന വിഭാഗം തീരുമാനമെടുത്തിരുന്നു.
വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടതില്‍ സമസ്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു രാജി.