ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക്ക് മാലിന്യമില്ല
Wednesday, March 8, 2023 7:21 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് ഇനി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപോകേണ്ടെന്ന് തീരുമാനമെടുത്ത് സർക്കാർ. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
കൊച്ചി മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ പ്രോസസ് ചെയ്യാനാണ് നീക്കം. ഉറവിട മാലിന്യ സംസ്ക്കരണം കർശനമായി നടപ്പാക്കുമെന്നും വീടുകളിലും ഫ്ലാറ്റുകളിലും ഇതിനായുള്ള സംവിധാനം നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി.