ഭീകരവാദബന്ധം; മധ്യപ്രദേശിൽ രണ്ട് യുവാക്കൾ പിടിയിൽ
Sunday, March 12, 2023 12:25 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണിയിൽ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവാക്കളെ ഭീകരവാദ വിരുദ്ധസേന കസ്റ്റഡിയിലെടുത്തു. അബ്ദുൾ അസീസ്(40), ഷോയ്ബ് ഖാൻ(26) എന്നിവരാണ് പിടിയിലായത്.
2022-ൽ കർണാടകയിലെ ശിവമോഗയിൽ നടന്ന സ്ഫോടനത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഇവർ കുറ്റക്കാരാണെന്നും അധികൃതർ അറിയിച്ചു.
ഇവരുടെ പക്കൽ നിന്ന് നിരോധിത പുസ്തകങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ഹാർഡ് ഡിസ്ക്കുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.