സെലൻസ്കിയുമായി ഷി ചിൻപിംഗ് ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
Monday, March 13, 2023 6:11 PM IST
ബെയ്ജിംഗ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം ആദ്യമായാണ് ഷി ഇത്തരത്തിലുള്ള ഒരു ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവരുന്നത്. വാൾസ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അടുത്തയാഴ്ച റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശിക്കുന്ന ഷി ഇതിനുശേഷമായിരിക്കും സെലെൻസ്കിയുമായി ചർച്ച നടത്തുക. മോസ്കോ സന്ദർശനവേളയിൽ ഷി, റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.