ഇടുക്കിയിൽ സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി റവന്യു വകുപ്പ് ഒഴിപ്പിച്ചു
Monday, March 20, 2023 2:15 AM IST
രാജകുമാരി: ഇടുക്കി ചിന്നക്കനാലിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ച് റവന്യു വകുപ്പ്. സ്വകാര്യവ്യക്തികൾ കൈയേറി പാട്ടത്തിന് നൽകിയിരുന്ന 13 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയാണിത്.
എല്‍സി മത്തായി കൂനംമാക്കല്‍, പി. ജയപാൽ എന്നിവര്‍ കൈയേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളം ബ്ലോക്ക് നമ്പര്‍ എട്ടിലെ റീ സര്‍വേ നമ്പര്‍ 178-ല്‍ ഉള്‍പ്പെട്ട പതിമൂന്ന് ഏക്കറോളം ഭൂമിയാണ് ഒഴിപ്പിച്ച് റവന്യുവകുപ്പ് ബോർഡ് സ്ഥാപിച്ചത്.
മുമ്പ് നടപടിയുമായെത്തിയ റവന്യു വകുപ്പിനെതിരേ കൈയേറ്റക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യു ഭൂമിയാണെന്നും ആദിവാസികള്‍ക്കു വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും തെളിയിക്കപ്പെട്ടു.