കോംഗോയിൽ ഭീകരവാദി ആക്രമണം; 22 പേർ മരിച്ചു
Monday, March 20, 2023 6:54 AM IST
ബെനി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ് അനുകൂല ഭീകരവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. മൂന്ന് പേരെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി.
ഇറ്റൂരി, വടക്കൻ കിവു പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ഇറ്റൂരിയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേരാണ് മരിച്ചത്. വടക്കൻ കിവുവിലെ ക്യാവിരുമു മലയടിവാര ഗ്രാമമായ ഗുലിയിൽ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.
ധാതുസമ്പുഷ്ടമായ ഇറ്റൂരി, കിവു മേഖകളിൽ ആധിപത്യം സ്ഥാപിക്കാനായി ശ്രമിക്കുന്ന എഡിഎഫും സർക്കാരും തമ്മിലുള്ള പോരാട്ടം ഏതാനും മാസങ്ങളായി രൂക്ഷമായി നടന്നുവരികയാണ്.