കാർ സ്കൂട്ടറിലിടിച്ചു; ഉത്സവം കണ്ടുമടങ്ങുകയായിരുന്ന യുവാക്കൾ മരിച്ചു
സ്വന്തം ലേഖകൻ
Monday, March 20, 2023 11:40 AM IST
കുന്നംകുളം: തൃശൂർ ചങ്ങരംകുളം കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11നാണ് അപകടം.
ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശൂർ ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ വഴിയാത്രക്കാരും, നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.