വെല്ലിംഗ്ടൺ ടെസ്റ്റിൽ കിവീസിന് ഇന്നിംഗ്സ് വിജയം; പരമ്പര തൂത്തുവാരി
Monday, March 20, 2023 3:50 PM IST
വെല്ലിംഗ്ടൺ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിംഗ്സ് ജയം. ഫോളോ ഓൺ വഴങ്ങി 416 റൺസിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ ഇന്നിംഗ്സ് 358 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലങ്ക 164 റൺസിന് ഓൾഔട്ടായിരുന്നു.
സ്കോർ: ന്യൂസിലൻഡ് - 580/4, ശ്രീലങ്ക - 164, 358
നേരത്തെ, ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 580 റൺസ് നേടിയിരുന്നു. കെയ്ൻ വില്യംസണിന്റെയും ഹെന്ററി നിക്കോൾസിന്റെയും ഇരട്ട സെഞ്ചുറി മികവിലായിരുന്നു കിവീസ് കൂറ്റൻ സ്കോർ കുറിച്ചത്.
ജയത്തോടെ രണ്ട് മത്സര പരന്പര ന്യൂസിലൻഡ് തൂത്തുവാരി. കെയ്ൻ വില്യംസൺ ആണ് പരന്പരയിലെ താരം.