കൊച്ചി: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആസാം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. എസ്ഇ 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഏറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.

കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു.