ഗതാഗതവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ
Tuesday, March 21, 2023 11:01 PM IST
തിരുവനന്തപുരം: ഗതാഗതവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. കരമന സ്വദേശി ഗോപകുമാരൻ തമ്പിയാണ് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായത്.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ പാസായ പരാതിക്കാരനായ യുവാവ് വൈദ്യപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. പിഎസ്സി ഉദ്യോഗസ്ഥനാണെന്നും വൈദ്യ പരിശോധനയിൽ വിജയിപ്പിച്ച് ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് പ്രതി പലതവണകളായി പരാതിക്കാരനിൽ നിന്ന് 5,75,000 രൂപ തട്ടിയത്.
ജോലി ശരിയാകാത്തതിനെ തുടർന്ന് യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.