മോദി വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം; ഡല്‍ഹിയില്‍ ആറ് പേര് അറസ്റ്റില്‍
Wednesday, March 22, 2023 7:25 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കണമെന്ന് എഴുതിയ പോസ്റ്ററുകളില്‍ പതിപ്പിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ഡല്‍ഹിയിലെ വിവിധ സ്റ്റേഷനുകളായി നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍നിന്ന് പുറത്തേയ്ക്ക് വന്ന വാനില്‍നിന്ന് മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പ്രതികരിച്ചു.