സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. സുൽത്താൻ ബത്തേരിയിലാണ് അരക്കിലോ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിലായത്. കാറിന്‍റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചാണ് ലഹരികടത്താൻ ശ്രമിച്ചത്.

മുത്തങ്ങ ആർടിഒ ചെക്പോസ്റ്റിന് സമീപമാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുൽത്താൻ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.