ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി
Wednesday, March 22, 2023 5:26 PM IST
ന്യൂഡൽഹി: ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് മരണങ്ങൾ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ താഴ്വര മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്.
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്-താജിക്കിസ്ഥാൻ അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭ വകേന്ദ്രം. ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ജമ്മുകാഷ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂകമ്പത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. പാക്കിസ്ഥാൻ, ചൈന, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.