രാഹുലിനെതിരായ വിധിയിൽ ഉടൻ അപ്പീൽ നൽകും, നിയമപോരാട്ടത്തിന് അഞ്ചംഗ സമിതി: വേണുഗോപാൽ
Friday, March 24, 2023 11:08 AM IST
ന്യൂഡൽഹി: രാഹുല് ഗാന്ധിക്കെതിരായ വിധിയില് കോണ്ഗ്രസ് ഉടന് അപ്പീല് നല്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല്. ഗുജറാത്ത് ഹൈക്കോടതിയിലാണ് അപ്പീല് സമര്പ്പിക്കുക.
നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായി വേണുഗോപാല് അറിയിച്ചു. മനു അഭിഷേക് സിംഗ്വി, പി.ചിദംബരം, സല്മാന് ഖുര്ഷിദ്, വിവേക് തന്ഖ, രാഹുലിന്റെ അഭിഭാഷകന് ആര്.എസ്.ചീമ എന്നിവരാണ് വിദഗ്ധ സമിതിയിലുണ്ടാവുക.
അഭിമന്യുവിനെ പത്മവ്യൂഹത്തില് കുടുക്കിയത് പോലെ രാഹുല് ഗാന്ധിയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വേണുഗോപാല് വിമര്ശിച്ചു. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ എല്ലാം ഭീഷണിപ്പെടുത്തുകയാണ്. രാഹുലിന്റെ ശബ്ദം പാര്ലമെന്റില് ഉയരാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പാര്ലമെന്റ് അംഗത്വം റദ്ദാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വേണുഗോപാല് ആരോപിച്ചു. രാഹുലിനെ ജയിലിലാക്കാന് ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു