ചേര്‍പ്പ് സദാചാരക്കൊലക്കേസ്: ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍
Saturday, March 25, 2023 2:58 PM IST
തൃശൂര്‍: ചേര്‍പ്പിലെ സദാചാരകൊലപാതകക്കേസില് ഒരാള്‍കൂടി പിടിയില്‍. ഗള്‍ഫിലേക്ക് മുങ്ങിയ ചേര്‍പ്പ് സ്വദേശി അഭിലാഷിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളോട് കീഴടങ്ങാന്‍ ബന്ധുക്കള്‍ വഴി പോലീസ് സമ്മര്‍ദം ചെലുത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഒന്നാംപ്രതി രാഹുല്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്.
ഫെബ്രുവരി 18ന് രാത്രിയാണ് സഹർ എന്ന യുവാവ് സദാചാര ആക്രമണത്തിനിരയായത്. രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴിന് ഇയാള്‍ മരിച്ചു.