സഭാ സ്തംഭനത്തിൽ മുടങ്ങിയ ബില്ലിന് വേണ്ടി എൽഡിഎഫ് ഹർത്താൽ
Saturday, March 25, 2023 5:32 PM IST
തൊടുപുഴ: ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ ഹര്‍ത്താല്‍ നടത്താൻ എൽഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബിൽ അവതരണം പ്രതിപക്ഷം തടസപ്പെടുത്തിയതായും അവർ ജനവഞ്ചകരാണെന്നും ആരോപിച്ചാണ് എൽഡിഎഫിന്റെ പ്രതിഷേധ സമരം.