കാറപകടം; സൈനികൻ ഉൾപ്പടെ മൂന്നുപേർ മരിച്ചു
Sunday, March 26, 2023 11:09 AM IST
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കിൽ ഇടിച്ച് സൈനികനും ഭാര്യയും ഉൾപ്പടെ മൂന്നുപേർ മരിച്ചു. പാലി ജില്ലയിലെ അജ്മീർ-അഹമ്മദാബാദ് ഹൈവേയിൽ സോജത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പ്രഭു ഭായ് (33), ഭാര്യ സുശീല പട്ടേൽ (30), ഭാര്യാമാതാവ് സന്തോഷ് ബെൻ (55) എന്നിവരാണ് മരിച്ചത്. ഗുജറാത്ത് സ്വദേശികളായ ഇവർ നാഗൗറിലെ ആരാധനാലയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.