ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റ് വേണമെന്ന് ബിഡിജെഎസ്
സ്വന്തം ലേഖകൻ
Sunday, March 26, 2023 3:23 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്തും.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.