തൃപ്പൂണിത്തുറ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Sunday, March 26, 2023 5:23 PM IST
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൊച്ചി കമ്മീഷണര്‍ക്ക് കമ്മീഷന്റെ നിര്‍ദേശം. ഹില്‍പാലസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇരുമ്പനം സ്വദേശി മനോഹരന് മരിച്ചത്.
മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ഹില്‍ പാലസ് സ്റ്റേഷനില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ജനകീയ സമര സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സ്റ്റേഷനുമുന്നില്‍ കോലം കത്തിച്ചും പ്രതിഷേധിച്ചു.
ശനിയാഴ്ച രാത്രി ഒൻപതിനാണ് മനോഹരൻ പോലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചത്.