ഇന്ത്യൻ ഗ്രാൻപ്രി-രണ്ട് ഇന്ന് കാര്യവട്ടത്ത്
Monday, March 27, 2023 7:58 AM IST
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻപ്രി -രണ്ട് തിങ്കളാഴ്ച കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിൽ നടക്കും. 20 മത്സര ഇനങ്ങളിലായി 200 കായികതാരങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
ഒളിന്പ്യൻ നീരജ് ചോപ്ര ജാവലിൻ മത്സരത്തിൽ പങ്കെടുക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച സംഘടകർ അറിയിച്ചത് ചോപ്ര തിരുവനന്തപുരത്ത് എത്തില്ലെന്നാണ്.
100 മീറ്റർ മുതൽ 10,000 മീറ്റർ വരെ ഓട്ടമത്സരങ്ങൾ, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ ഉൾപ്പെടെ 20 മത്സര ഇനങ്ങളിലാണ് പോരാട്ടം.