കേന്ദ്രത്തിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധമാര്ച്ചുമായി പ്രതിപക്ഷ എംപിമാര്
Monday, March 27, 2023 12:48 PM IST
ന്യൂഡല്ഹി: രാഹുല് ഗാന്ധിക്കെതിരായ നടപടിയില് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്. പാര്ലമെന്റ് മന്ദിരത്തില്നിന്ന് വിജയ് ചൗക്കിലേക്കാണ് എംപിമാര് പ്രതിഷേധ മാര്ച്ച് നടത്തുന്നത്.
കറുത്ത വസ്ത്രമണിഞ്ഞ് "സത്യമേവ ജയതേ' എന്ന ബാനര് ഉയര്ത്തിയാണ് പ്രതിഷേധം. തൃണമൂല് കോണ്ഗ്രസ്, ബിആര്സ്, ആംആദ്മി അടക്കമുള്ള പാര്ട്ടികളുടെ എംപിമാരും മാര്ച്ചില് പങ്കെടുക്കുന്നുണ്ട്.
രാഹുലിനെതിരായ നടപടി മിന്നല് വേഗത്തിലാണുണ്ടായതെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ ചൂണ്ടിക്കാണിച്ചു. കേന്ദ്രസര്ക്കാര് അദാനി വിഷയത്തില് എടുക്കുന്ന നിലപാടിനെയും ഖാര്ഗെ വിമര്ശിച്ചു.
രാഹുലിനെതിരായ നടപടിയെക്കുറിച്ച് ചര്ച്ച ചെയ്യാന് ഇന്ന് രാവിലെ കോണ്ഗ്രസ് വിളിച്ച യോഗത്തിലും തൃണമൂല് അടക്കമുള്ള പാര്ട്ടികളുടെ നേതാക്കള് പങ്കെടുത്തിരുന്നു.
ജനാധിപത്യത്തെ സംരക്ഷിക്കാനെത്തുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഖാര്ഗെ പ്രതികരിച്ചു.