രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കുറച്ചേക്കില്ല; സിആര്‍പിഎഫ് അവലോകനം ചെയ്യും
Tuesday, March 28, 2023 11:29 AM IST
ന്യൂഡല്‍ഹി: എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ സിആര്‍പിഎഫ് അവലോകനം ചെയ്യും. ഔദ്യോഗിക വസതിയൊഴിയാന്‍ രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതനുസരിച്ച് രാഹുൽ പുതിയ സ്ഥലത്തേയ്ക്ക് താമസം മാറിയാൽ സുരക്ഷ അവലോകനം ചെയ്യും. എന്നാല്‍ രാഹുലിന്റെ സുരക്ഷ കുറച്ചേക്കില്ലെന്നാണ് വിവരം.
അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷ വിധിച്ചതോടെയാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എങ്ങനെയാണ് എല്ലാം കള്ളന്മാര്ക്കും മോദിയെന്ന പേര് ലഭിക്കുകയെന്ന പരാമര്‍ശത്തിലാണ് രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.