തെരഞ്ഞെടുപ്പ് ക്രമക്കേട്; കർണാടക എംഎൽഎയെ അയോഗ്യനാക്കി
Friday, March 31, 2023 10:29 AM IST
ബംഗളൂരു: തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരിൽ കർണാടക എംഎൽഎയെ അയോഗ്യനാക്കി. തുംകുരു റൂറൽ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജെഡിഎസ് എംഎൽഎ ഡി.സി. ഗൗരിശങ്കർ സ്വാമിയെ ആണ് കർണാടക ഹൈക്കോടതി അയോഗ്യനാക്കിയത്.
എന്നാൽ അയോഗ്യത ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്ത കോടതി അദ്ദേഹത്തിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്ന് അറിയിച്ചു. 2018ലെ കർണാടക നിയമസഭാ തെഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വ്യാജ ഇൻഷുറൻസ് ബോണ്ടുകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി ബി. സുരേഷ് ഗൗഡ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.