കെ.കെ.രമയ്ക്ക് എതിരായ ആക്രമണവും വധഭീഷണിയും ആസൂത്രിതം: ആര്‍എംപിഐ
Friday, March 31, 2023 7:27 PM IST
കോഴിക്കോട്: നിയമസഭയിലെ പ്രതിഷേധത്തിനിടെ കെ.കെ.രമ എംഎല്‍എയുടെ നേർക്ക് നടന്ന വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആക്രമണവും അതിനെത്തുടർന്ന് സിപിഎം നേതൃത്വം നടത്തിയ വ്യാജ പ്രചാരണവും വധഭീഷണിയും ആസൂത്രിതമെന്ന് ആര്‍എംപിഐ.
പരിശീലനം ലഭിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് ആന്തരികമായി ക്ഷതമേല്പിക്കുന്ന വിധത്തിലായിരുന്നു നിയമസഭയിലെ ആക്രമണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ തയാറാകാത്തത് ഉന്നത ഗൂഡാലോചനയുടെ ഭാഗമാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതേക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ സച്ചിന്‍ദേവ് എം.എല്എക്കെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. കേസെടുക്കുന്നില്ലെങ്കില്‍ സച്ചിന്‍ദേവിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.