പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് ബിയർ കുപ്പികൊണ്ട് കുത്തേറ്റു
Saturday, April 1, 2023 4:01 PM IST
കൊച്ചി: പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് ബിയർകുപ്പി കൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുന്നതിനിടെയാണ് രണ്ടംഗസംഘം പോലീസുകാരെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ സായി രാജ്, പോൾ കണ്ണൻ എന്നിവർ പിടിയിലായി.