തിരുവനന്തപുരം: എഐ കാമറയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം സർക്കാർ പരിശോധിക്കണം. അസൗകര്യങ്ങൾ എന്ന് പറയുമ്പോഴും അതിൽ രണ്ട് വശങ്ങൾ ഉണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

എഐ കാമറ അഴിമതി വിവാദത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെയെന്നും അഭ്യൂഹങ്ങൾക്കുമേൽ പ്രതികരണത്തിനില്ലെന്നും കാനം കൂട്ടിച്ചേർത്തു.