കാറിൽ കടത്തിയ കഞ്ചാവുമായി ആസാം സ്വദേശികൾ പിടിയിൽ
Saturday, May 6, 2023 7:50 AM IST
ആലുവ: കാറിൽ കടത്തിയ പത്തു കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. അസമിൽനിന്ന് ട്രെയിനിലെത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.
പ്രതികളെ പോലീസ് അഞ്ച് കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്.