കെഎസ്ആർടിസി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കും
Sunday, May 21, 2023 7:46 PM IST
തിരുവനന്തപുരം: ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ സാധാരണ പോലെ കെഎസ്ആർടിസി ബസുകളിൽ സ്വീകരിക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു. റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദ്ദേശം നൽകി.
ഇതിനു വിപരീതമായി വരുന്ന അറിയിപ്പുകൾ വാസ്തവ വിരുദ്ധമാണ്. 2000ത്തിന്റെ നോട്ടുകൾ സ്വീകരിക്കരുതെന്ന് യാതൊരു നിർദ്ദേശവും നൽകിയില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.