എവറസ്റ്റ് കീഴടക്കി; തൊട്ടുപിന്നാലെ കുഴഞ്ഞുവീണു മരിച്ചു
Tuesday, May 23, 2023 6:02 AM IST
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ കൊടുമുടി കീഴടക്കിയ 40 കാരനായ ഓസ്ട്രേലിയക്കാരൻ കൊടുമുടിയിൽ നിന്ന് തിരിച്ചിറങ്ങവേ കുഴഞ്ഞുവീണു മരിച്ചു. പെർത്ത് സ്വദേശിയായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണ് മരിച്ചത്.
ദൗത്യം പൂർത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും "മരണ മുനമ്പ്' എന്ന ഭാഗത്ത് കുഴഞ്ഞുവീണാണ് മരണം. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്.
17 വർഷം മുമ്പ് കാറപകടത്തിൽ പെട്ട് നടക്കാൻ പോലുമാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.