ഭോ​പ്പാ​ൽ: ബാ​ല കോ​ൺ​ഗ്ര​സ് (കോ​ൺ​ഗ്ര​സി​ലെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം) പ്ര​വ​ർ​ത്ത​ക​നാ​യ 17കാ​ര​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദി​ച്ച എ​എ​സ്ഐ​ക്ക് സ​സ്പ​ൻ​ഷ​ൻ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ മോ​വി​ലാ​ണ് സം​ഭ​വം.

മോ​വ് ടൗ​ണി​ൽ 'ഭ​ജ​ൻ സ​ന്ധ്യ' പ​രി​പാ​ടി ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​യാ​ണ് കു​ട്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം മ​ധ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​കാ​ര​ണ​മാ​യി കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് (എ​സ്‌​എ​ച്ച്‌​ഒ) നേ​രെ​യും എ​എ​സ്‌​ഐ അ​സ​ഭ്യം പ​റ​ഞ്ഞു. ‌‌

കു​ട്ടി​യു​ടെ പ​രാ​തി​യി​ന്മേ​ൽ ന​ട​പ​ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) ഹി​തി​ക വാ​സ​ൽ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.