തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. 15ന് ​വൈ​കു​ന്നേ​രം അ​ഞ്ച‌ു വ​രെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. പ്രോ​സ്പ​ക്ട​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് സാ​ധു​ത​യു​ള്ള അ​പേ​ക്ഷ​ക​ളും ഓ​പ്ഷ​നു​ക​ളു​മാ​ണ് അ​ലോ​ട്ട്മെ​ന്‍റി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ “Click for Higher Secondary Admissison” എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്ത് ക​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Trial Results എ​ന്ന ലി​ങ്കി​ലൂ​ടെ റി​സ​ൾ​ട്ട് പ​രി​ശോ​ധി​ക്കാം.

ഇ​തി​നു വേ​ണ്ട സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ അ​പേ​ക്ഷ​ക​രു​ടെ വീ​ടി​ന​ടു​ത്തു​ള്ള സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളി​ൽ​നി​ന്നു തേ​ടാം.