തൃശൂരില്‍ ഒൻപത് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
Friday, June 16, 2023 8:45 PM IST
തൃശൂർ: ജില്ലയില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വിദ്യാർഥികള്‍ അടക്കം ഒന്‍പത് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ആക്രമണത്തിനു പിന്നാലെ നായയെ ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.