മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കടിയേറ്റു
Monday, June 19, 2023 7:41 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നാം ക്ലാസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ കാലിനും കൈയ്ക്കും പരിക്കേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
എടക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള വീടിന്റെ മതിലിനുള്ളിൽ വച്ചാണ് തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വീട്ടിൽനിന്നും 200 മീറ്റർ അകലെയാണ് പുതിയ സംഭവം.