ഈജിപ്തിലെ പിരമിഡുകൾ സന്ദർശിച്ച് മോദി
Monday, June 26, 2023 3:34 AM IST
കയ്റോ: ഈജിപ്ത് പര്യടനത്തിനിടെ സപ്ത ലോകാത്ഭുത നിർമിതികളിലൊന്നായ ഗിസയിലെ പിരമിഡുകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോദിയുടെ കാര്യപരിപാടിയിൽ ഇല്ലാതിരുന്ന പിരമിഡ് സന്ദർശനം യാത്രാപദ്ധതിയിൽ പൊടുന്നനെയുണ്ടായ മാറ്റമാണെന്ന് അധികൃതർ അറിയിച്ചു.
കയ്റോ നഗരപ്രാന്തത്തിലുള്ള 4,000 വർഷം പഴക്കമുള്ള പിരമിഡുകളാണ് മോദി സന്ദർശിച്ചത്. ഈജിപ്തിലെ ഫറവോ ആയിരുന്ന ഖുഫുവിന്റെ കാലത്ത് നിർമിച്ച, ശിൽപകലാ ചാതുരിയും നിർമിതി കണക്കുകൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയതുമായ മൂന്ന് പിരമിഡുകളുടെ സമുച്ചയത്തിലാണ് മോദി സന്ദർശനം നടത്തിയത്.