കാട്ടാനശല്യം; ഉന്നതതല സമിതി പരിഹാരം നിര്‍ദേശിക്കണം: ജോസ് കെ. മാണി
Monday, July 10, 2023 10:12 AM IST
കോട്ടയം: കേരളത്തിലെ ഒന്‍പത് ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയാകെ കാട്ടാന ശല്യം മൂലം തകര്‍ന്നടിയുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകുന്ന കൃഷിനാശമാണ് വന്യജീവികള്‍ മൂലമുണ്ടാകുന്നത്. ഇത് തടയുവാനും പ്രതിരോധിക്കുവാനും കര്‍ഷകരെ സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ക്രിയാത്മകമായ നിര്‍ദ്ദേശം ഉന്നതല സമിതിയില്‍ നിന്നും യുദ്ധകാല അടിസ്ഥാനത്തില്‍ ഉണ്ടാകണമെന്നും ജോസ് ആവശ്യപ്പെട്ടു.