"ബിജെപി ഇതര സംസ്ഥാനങ്ങളിൽ മാത്രം കടുത്ത നടപടി'; കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി
Tuesday, July 25, 2023 10:05 PM IST
ന്യൂഡൽഹി: ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന രൂക്ഷവിമർശനവുമായി സുപ്രീം കോടതി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കേന്ദ്രം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം കൃത്യമായി നടപ്പാക്കുന്നില്ലെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
ബിജെപി സഖ്യകക്ഷിയായ നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) ആണ് നാഗാലാൻഡ് ഭരിക്കുന്നത്. ജസ്റ്റീസ് എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ നിങ്ങള്‍ ഏതറ്റംവരെയും പോകുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളുടെ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് സംവരണം നടപ്പിലാക്കാൻ സമയം നീട്ടിനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, ഇത്തരമൊരു ഘട്ടത്തിലല്ല ഇത് ആവശ്യപ്പെടേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.