സ്വാതന്ത്ര്യ ദിനത്തിൽ ഗവർണറുടെ വിരുന്നു സത്കാരം
Friday, August 11, 2023 12:01 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 15നു വൈകുന്നേരം ഗവർണർ "അറ്റ് ഹോം' എന്ന പേരിൽ വിരുന്നു സൽക്കാരം ഒരുക്കും. മഹാ പ്രളയം, കോവിഡ് എന്നിവയെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വാതന്ത്ര്യ ദിനത്തിൽ അറ്റ് ഹോം ഒരുക്കിയിരുന്നില്ല.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലുമാണ് ഗവർണർ അറ്റ് ഹോം സംഘടിപ്പിക്കുക. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അറ്റ് ഹോം രാജ്ഭവനിൽ ഒരുക്കിയിരുന്നു.