ഡൽഹിയിൽ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ
Thursday, August 24, 2023 5:33 AM IST
ന്യൂഡൽഹി: ഡൽഹി ഐജിഐ വിമാനത്താവളത്തിൽ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച നെയ്റോബിയിൽ നിന്നുമാണ് ഇയാൾ എത്തിയത്. ഇയാളുടെ ലഗേജ് പരിശോധിച്ചതിൽ നിന്നുമാണ് ഏകദേശം 1,698 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണിത്.
ഇയാളുടെ പക്കൽ നിന്നും മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് കണ്ടെത്തിയിരുന്നു. അതിനാൽ ഈ മയക്കുമരുന്ന് മുംബൈയിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്നതാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ വസായ് മേഖലയിൽ നിന്നും ഒരു കെനിയൻ സ്വദേശിനിയെയും പിടികൂടിയിട്ടുണ്ട്.