""എല്ലാവര്ക്കും ഓണാശംസകള്‍''; മാസപ്പടിയിലെ ചോദ്യങ്ങള്‍ക്ക് മന്ത്രി റിയാസിന്റെ മറുപടി
Thursday, August 24, 2023 1:21 PM IST
കൊച്ചി: മാസപ്പടി വിവാദത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആലുവ പാലസിലും കളമശേരിയിലുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ ഒരു വര്‍ഷത്തിനിടെ മാസപ്പടിയായി വാങ്ങിയെന്നായിരുന്നു ആദായ നികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കളമശേി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. മുഖ്യമന്ത്രിയുടെ മകള്‍ സേവനമൊന്നും നല്‍കാതെ പണം വാങ്ങിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന് നേരത്തേ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി എടുക്കാന്‍ വിജിലന്‍സ് തയാറാകത്തിനേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.