കെഎസ്ഇബി ഹ്രസ്വകാല ടെണ്ടർ: പങ്കെടുക്കുന്നത് രണ്ട് കമ്പനികള്‍ മാത്രം
Monday, September 4, 2023 11:30 AM IST
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഹ്രസ്വകാല വൈദ്യുതി ടെണ്ടറില്‍ പങ്കെടുക്കുന്നത് രണ്ട് കമ്പനികള്‍ മാത്രം. അദാനി പവര്‍ കമ്പനി, ഡിബി പവര്‍ എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നത്.
ഹ്രസ്വകാല വൈദ്യുതി ടെണ്ടര്‍ അല്പസമയത്തിനകം തുറക്കും. നേരത്തെ റദ്ദാക്കിയ കരാറിലെ മൂന്ന് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല.