സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണത്തില്‍ ഓന്തിനെ കണ്ടതായി സൂചന
വെബ് ഡെസ്ക്
Wednesday, September 13, 2023 10:14 AM IST
ന്യൂഡല്‍ഹി: ബിഹാറിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്‍പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. സീതാര്‍മഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വയറു വേദനയും ഛര്‍ദ്ദിയുമുണ്ടാകുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണത്തില്‍ നിന്ന് ഓന്തിനെ കണ്ടെന്ന് കുട്ടികള്‍ അറിയിച്ചതായി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരണമാണെന്നും അധികൃതര്‍ വ്യക്തമാക്കി.