കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി.

ഈ ​മേ​ഖ​ല​ക​ളി​ലെ കോ​ള​ജു​ക​ൾ​ക്കാ​യു​ള്ള പ​രീ​ക്ഷകൾ പി​ന്നീ​ട് പ്ര​ത്യേക​മാ​യി ന​ട​ത്തു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 43 വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 12,13,14,15 വാ​ര്‍​ഡു​ക​ള്‍, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, 12,13,14, വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.

കൂ​ടാ​തെ തി​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 20 വാ​ര്‍​ഡു​ക​ള്‍, കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10 വാ​ര്‍​ഡു​ക​ള്‍, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ള്‍, വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ള്‍, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, 10,11,12,13,14,15,16 വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി.