വസ്തുതർക്കം; ഉത്തർപ്രദേശിൽ ആറുപേരെ വെടിവെച്ച് കൊന്നു
Monday, October 2, 2023 11:31 AM IST
ഉത്തർപ്രദേശ്: ദേവരിയ ജില്ലയിലെ ഫറ്റേപൂരിൽ വസ്തുത്തർക്കത്തെ തുടർന്ന് ആറുപേരെ വെടിവെച്ച് കൊന്നു.
രണ്ടു കുടുംബങ്ങൾ തമ്മിൽ റോഡുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചത്. മരിച്ച ആറുപേരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടിൽ പ്രദേശത്തെ ഒരു പ്രാദേശിക ബിഎസ്പി നേതാവിനും റിട്ട. സിആർപിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ട്.