ചേർത്തലയിൽ തെരുവുനായ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്
Wednesday, October 4, 2023 11:06 PM IST
ചേർത്തല: ചേർത്തല സൗത്ത് പഞ്ചായത്തിൽ തെരുവുനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. അരീപ്പറമ്പ് സ്വദേശികൾക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ആക്രമണകാരിയായ തെരുവുനായയെ പിടികൂടാൻ ആവാത്തത് പ്രദേശത്ത് ആശങ്ക ഉയർത്തുകയാണ്. ഇന്ന് രാത്രി 7.30യോടെയാണ് സംഭവം.