ഈജിപ്ത് പോലീസ് ഇസ്രയേൽ വിനോദസഞ്ചാരികളെ വെടിവച്ചു കൊന്നു
Sunday, October 8, 2023 6:06 PM IST
കെയ്റോ: ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഈജിപ്ത് പോലീസ് രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്നു. ഒരു ഈജിപ്ഷ്യൻ പൗരനും വെടിവയ്പിൽ കൊല്ലപ്പെട്ടു.
ഒരു പ്രാദേശിക മാധ്യമമാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന ഇസ്രയേലി വിനോദസഞ്ചാരികളുടെ സംഘത്തിനു നേരെയാണു പോലീസ് വെടിയുതിർത്തത്.
സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.