മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം; 12 പേർക്ക് കടിയേറ്റു
Monday, October 16, 2023 2:38 AM IST
മലപ്പുറം: അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും തെരുവുനായുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. അരീക്കോട്, താഴത്തങ്ങാടി, പുത്തലം, താഴെ കൊഴക്കോട്ടൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരമാണ് തെരുവുനായുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.