വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം
Wednesday, November 29, 2023 1:50 PM IST
മുംബൈ: വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ കഴുത്തറത്ത് യുവാവ്. മുംബൈയിലെ കാലാചൗക്കി പ്രദേശത്താണ് സംഭവം. 25കാരിയാണ് കൊല്ലപ്പെട്ടത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരശുറാം നഗറിൽ താമസിക്കുന്ന 44കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ പ്രതിക്ക് ഒരു വർഷമായി യുവതിയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. എന്നാൽ വിവാഹാഭ്യർഥ നടത്തിയപ്പോൾ യുവതി നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കുറച്ച്ആളുകളുടെ മുന്നിൽ വച്ച് യുവതി അസഭ്യം പറയുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതി യുവതിയുടെ വീട്ടിൽ കയറി ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയെ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ഇപ്പോഴും അബോധാവസ്ഥയിലാണ്,