തെരഞ്ഞെടുപ്പ് വിജയം: മോദിയെ പ്രശംസിച്ച് വസുന്ധര രാജെ
Sunday, December 3, 2023 3:05 PM IST
ജയ്പുർ: രാജസ്ഥാനിൽ ഭരണം ഉറപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ.
മോദിയുടെ നേതൃത്വത്തിന്റെയും അമിത് ഷായുടെ തന്ത്രങ്ങളുടെയും വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് വസുന്ധര രാജെ പറഞ്ഞു. മോദിയുടെ ഉറപ്പുകളുടെ വിജയമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ 113 സീറ്റുകളിലാണ് നിലവിൽ ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് 71 സീറ്റുകളിൽ ലീഡുണ്ട്.