കാനത്തിന്റെ മൃതദേഹം തലസ്ഥാനത്തെത്തിച്ചു; പട്ടത്തെ പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോകും
Saturday, December 9, 2023 10:31 AM IST
തിരുവനന്തപുരം: അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.
പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം തിരുവനന്തപുരത്തെത്തിച്ചത്. ഉച്ചയ്ക്ക് രണ്ട് വരെ പട്ടത്തെ പിഎസ് സ്മാരകത്തിൽ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 11ന് വാഴൂരിലാണ് സംസ്കാരം നടക്കുക.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞദിവസം മുറിച്ചുമാറ്റിയിരുന്നു.